Organisation
ലക്ഷ്യം വിദ്യാർഥികളുടെ പുരോഗതി; ജാമിഅത്തുൽ ഹിന്ദിന് പുതിയ രണ്ടു വെബ്സൈറ്റുകൾ
ഈ മാസം പതിനൊന്ന് മുതലാണ് ഈ വെബ്സൈറ്റ് തുറക്കാനാകുക.
കോഴിക്കോട് | ആഗോള തലത്തിൽ വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവരാനും അവസരങ്ങളും നേട്ടങ്ങളും പരിചയപ്പെടുത്താനുമായി ജാമിഅത്തുൽ ഹിന്ദ് പുതിയ വെബ്സൈറ്റുകൾ തുറക്കുന്നു. ജാമിഅത്തുൽ ഹിന്ദിനെ പരിചയപ്പെടുക, അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങൾ അതാതുസമയത്ത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലുമെത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് www.jamiathulhind.com എന്ന വെബ്സൈറ്റ് തുറന്നിരിക്കുന്നത്.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേകം ലോഗിൻ ചെയ്ത് മാർക്കുകൾ ഡൗൺലോഡ് ചെയ്യുക, നിർദേശങ്ങൾ സമർപ്പിക്കുക, തുടങ്ങിയ ധാരാളം കാര്യങ്ങൾ വെബ്സൈറ്റ് മുഖേന ലഭ്യമാകും. പുതിയ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാനും വെബ്സൈറ്റ് മുഖേന സാധ്യമാകും. കൂടാതെ സിലബസ്, പ്രോസ്പെക്ട്സ് തുടങ്ങിയ കാര്യങ്ങളും ലഭ്യമാണ്.
ജാമിഅത്തുൽ ഹിന്ദിന് കീഴിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും നേട്ടങ്ങളും മികവുകളും സമൂഹത്തിലെത്തിക്കാനും ആഗോള തലത്തിലും മറ്റുമായി വിദ്യാർത്ഥികൾക്കുള്ള അവസരങ്ങൾ പരിചയപ്പെടുത്താനുമായി www.jamialive.in എന്ന വെബ്സൈറ്റും ആരംഭിക്കുന്നുണ്ട്. ഈ മാസം പതിനൊന്ന് മുതലാണ് ഈ വെബ്സൈറ്റ് തുറക്കാനാകുക.
ആധുനിക കാലത്തെ വിദ്യാർത്ഥികൾക്കാവശ്യമായ മുഴുവൻ കാര്യങ്ങളും പരമാവധി ഉൾകൊള്ളിക്കുന്ന രൂപത്തിലാണ് വെബ്സൈറ്റിന്റെ രൂപകൽപന. അന്തർദേശീയ കോൺഫറൻസുകൾ, മത്സരങ്ങൾ, പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചകൾ മുതൽ ഓരോ വിദ്യാർത്ഥികളുടെയും മികച്ച നേട്ടങ്ങളും വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യാൻ അവസരമുണ്ടാകും.