Uae
അബൂദബി യാത്രക്കാര്‍ക്കായി ചെക്ക് ഇന്‍ സേവനം ഏര്‍പ്പെടുത്തുമെന്ന് എയര്‍ അറേബ്യ
പുതിയ സേവനം വഴി അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ശേഷം യാത്രക്കാര്‍ക്ക് നേരിട്ട് അവരുടെ വിമാനത്തിലേക്ക് പോകാം.
അബൂദബി | തലസ്ഥാന എമിറേറ്റിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളിലൊന്നായ എയര്‍ അറേബ്യ അബൂദബി യാത്രക്കാര്‍ക്കായി അബൂദബി നഗരത്തില്‍ ചെക്ക്-ഇന്‍ സേവനം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചു. ഇത് യാത്രക്കാര്‍ക്ക് അവരുടെ ബാഗുകള്‍ നല്‍കി ബോര്‍ഡിംഗ് പാസ് എടുക്കാനും വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് സീറ്റുകള്‍ തിരഞ്ഞെടുക്കാനും പ്രാപ്തമാക്കും. പുതിയ സേവനം വഴി അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ശേഷം യാത്രക്കാര്‍ക്ക് നേരിട്ട് അവരുടെ വിമാനത്തിലേക്ക് പോകാം. സെന്‍ട്രല്‍ അബൂദബിയിലെ എയര്‍ അറേബ്യ സെയില്‍സ് ഷോപ്പില്‍ ഈ സൗകര്യം ലഭിക്കും.
പുറപ്പെടുന്നതിന് 24 മുതല്‍ എട്ട് മണിക്കൂര്‍ വരെ ഇവിടെ ലഗേജ് സ്വീകരിക്കും. ലഗേജുകള്‍ എയര്‍ അറേബ്യ അധികൃതര്‍ നേരിട്ട് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. എയര്‍ അറേബ്യയുടെയും ഇത്തിഹാദ് എയര്‍വേയ്സിന്റെയും സംയുക്ത സംരംഭമാണ് എയര്‍ അറേബ്യ അബൂദബി.