International
ബ്രസീലിനെ നടുക്കി വിമാന ദുരന്തം; പൈലറ്റ് ഉള്‍പ്പെടെ 14 പേര്‍ മരിച്ചു
നോര്‍ത്തേണ്‍ ആമസോണിലെ ബാഴ്‌സലോസിലാണ് സംഭവം.
ബാഴ്‌സലോസ് | ബ്രസീലിനെ നടുക്കി വിമാന ദുരന്തം. വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 14 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നോര്‍ത്തേണ്‍ ആമസോണിലെ ബാഴ്‌സലോസിലാണ് സംഭവം. പൈലറ്റ് ഉള്‍പ്പെടെയാണ് മരിച്ചത്.
ശക്തമായ കാറ്റും മഴയും കാരണം താഴെയിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചെറുവിമാനം തകര്‍ന്നതെന്ന് ആമസോണ്‍ സ്‌റ്റേറ്റ് സുരക്ഷാ സെക്രട്ടറി വിനിഷ്യസ് അല്‍മെയ്ഡ വെളിപ്പെടുത്തി.
മീന്‍പിടിത്ത മത്സരത്തില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തിനിരയായതെന്നും മരിച്ചവരെല്ലാം തദ്ദേശീയരാണെന്നുമാണ് പ്രാഥമികാന്വേഷണത്തിലെ സൂചനയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബ്രസീലിയന്‍ വ്യോമസേനയും പോലീസും ചേര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
---- facebook comment plugin here -----