Kerala
വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കണം
വിമാനനിരക്ക് പ്രവാസികൾക്ക് വലിയ ബാധ്യതയാണെന്ന് കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
തിരുവനന്തപുരം | വിമാനനിരക്ക് വർധനവില്‍ അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിമാനനിരക്ക് പ്രവാസികൾക്ക് വലിയ ബാധ്യതയാണെന്ന് കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിന്‍റെ ടൂറിസം രംഗത്ത് ഇത് വലിയ തിരിച്ചടിയായിട്ടുണ്ടെന്നും വിവിധ സ്ഥലങ്ങിലേക്ക് കൊവിഡിന് മുമ്പും ഇപ്പോഴും കമ്പനികൾ ഈടാക്കുന്ന നിരക്ക് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വ്യക്തമാക്കി.
വിമാനക്കമ്പനികള്‍ പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടിയത്.
---- facebook comment plugin here -----