National
വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം രാജസ്ഥാനിൽ തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു
സംഭവത്തിൽ ഐഎഎഫ് കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടു
ന്യൂഡൽഹി | ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-29 യുദ്ധവിമാനം രാജസ്ഥാനിലെ ബാർമറിന് സമീപം ഇന്നലെ രാത്രി തകർന്നുവീണു. പതിവ് രാത്രി പരിശീലന ദൗത്യത്തിനിടെ യുദ്ധവിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്നാണ് അപകടം. അതേസമയം പൈലറ്റ് രക്ഷപ്പെട്ടു.
പൈലറ്റ് സുരക്ഷിതനാണെന്നും ജീവഹാനിയോ വസ്തുവകകൾക്ക് നാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ഐഎഎഫ് കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട്.
BREAKING: Indian Air Force’s (IAF) MiG-29 fighter jet crashed near Barmer in Rajasthan on Monday. The crash took place during a routine exercise.
The IAF said that the pilot was safe and that there had been no loss of life or property. pic.twitter.com/GYjXVARhkw
— World Times (@WorldTimesWT) September 2, 2024