National
രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; രണ്ടു സ്ത്രീകള്‍ മരിച്ചു
ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.
ജയ്പൂര്‍| വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തിങ്കളാഴ്ച രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ പതിവ് പരിശീലനത്തിനിടെ തകര്‍ന്നുവീണു. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. രണ്ടു സ്ത്രീകള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രാജസ്ഥാനിലെ ബഹലോല്‍ നഗറില്‍ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം. സൂറത്ത്ഗഢില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. നിസാര പരിക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടു. ആളുകളുടെ ജീവന്‍ പൊലിയാതിരിക്കാന്‍ പൈലറ്റ് എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി ബിക്കാനീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഓം പ്രകാശ് പറഞ്ഞു. 2,000ത്തിലധികം ആളുകള്‍ അപകടസ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ടെന്നും പോലീസും ഭരണകൂടവും ക്രമസമാധാനപാലനത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകട കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.