Connect with us

National

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്. 

Published

|

Last Updated

ഡല്‍ഹി |യാത്രാ ദുരിതത്തിന് പരിഹാരം. അപ്രതീക്ഷിത സമരം പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ തീരുമാനിച്ചു. ലീവില്‍പോയ ജീവനക്കാര്‍ ഉടന്‍ തിരികെ എത്തും.എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ ഡല്‍ഹി ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയാണ് വിജയം കണ്ടത്.

ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്നും ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിന്‍വലിക്കാം എന്നും  മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ്  സമരം പിന്‍വലിക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.

ചൊവ്വാഴ്ച രാത്രിയോടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാര്‍ കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത്.

വിവിധ ആവശ്യങ്ങളുന്നയിച്ച് ഏപ്രിലില്‍ ജീവനക്കാര്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റിന് കത്ത് നല്‍കിയിരുന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് മിന്നല്‍ പണിമുടക്ക് ജീവനക്കാര്‍ നടത്തിയത്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് വേതനം ലഭിക്കുന്നില്ല എന്നതാണ് ജീവനക്കാര്‍ ഉന്നയിച്ച പ്രധാന പരാതി. അപ്രതീക്ഷിത സമരത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് റദ്ദാക്കേണ്ടിവന്നത്.

---- facebook comment plugin here -----

Latest