National
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു; ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കം കുടുങ്ങി
ഇന്നലെ രാത്രി 8.55ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെടാത്തതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ന്യൂഡല്‍ഹി | എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഡല്‍ഹി-കൊച്ചി വിമാനം വൈകുന്നു. ഇന്നലെ രാത്രിയോടെ പുറപ്പെടേണ്ട വിമാനമാണ് 10 മണിക്കൂര്‍ പിന്നിട്ടിട്ടും പുറപ്പെടാത്തത്. ഓണത്തിനു നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കമുള്ള നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
ഇന്നലെ രാത്രി 8.55ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെടാത്തതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ഇന്ന് രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോള്‍ പുറപ്പെട്ടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതര്‍ ഇതുവരെ യാത്രക്കാര്‍ക്ക് നല്‍കിയിട്ടില്ല.
---- facebook comment plugin here -----