Kerala
കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന ജീവനക്കാരി മരിച്ചു
ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചാണ് അപകടം
മലപ്പുറം | കരിപ്പുര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയും മഹാരാഷ്ട്ര സ്വദേശിനിയുമായ യുവതി വാഹനാപകടത്തില്‍ മരിച്ചു. ചന്തൂര്‍ ബസാര്‍ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡ്ലെ (22) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചാണ് അപകടം
ംകൊണ്ടോട്ടി പൊലീസ് സ്റ്റേഷന് സമീപം കുറുപ്പത്ത് അരീക്കോട് ജംഗ്ഷനിലായിരുന്നു അപകടം. തമിഴ്‌നാട് ഒട്ടംചത്രത്തുനിന്നു കണ്ണൂരിലേക്കു പച്ചക്കറി കയറ്റിവന്നതായിരുന്നു മിനിലോറിയെന്നു പോലീസ് പറഞ്ഞു. തമിഴ്‌നാട് ഒട്ടംചത്രത്തുനിന്നു കണ്ണൂരിലേക്കു പച്ചക്കറി കയറ്റിവന്നതായിരുന്നു മിനിലോറി
---- facebook comment plugin here -----