Connect with us

Kerala

ഖത്തറില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി

ഇന്ന് ഉച്ചക്ക് 12.30ന് പുറപ്പെട്ട് രാത്രി 7.30 ഓടെ കരിപ്പൂരില്‍ എത്തേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.

Published

|

Last Updated

ദോഹ|ഖത്തറില്‍ നിന്ന് കോഴിക്കോട് കരിപ്പൂരിലേക്കുള്ള ഇന്നത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദ് ചെയ്തു. ഇന്ന് ഉച്ചക്ക് 12.30ന് പുറപ്പെട്ട് രാത്രി 7.30 ഓടെ കരിപ്പൂരില്‍ എത്തേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.

ഇന്നലെ രാത്രിയാണ് വിമാനം റദ്ദാക്കുന്ന വിവരം യാത്രക്കാര്‍ക്ക് ലഭിച്ചത്. വിമാന സര്‍വീസ് റദ്ദാക്കിയതോടെ കുടുംബങ്ങള്‍ ഉള്‍പ്പടെ നിരവധി ആളുകളാണ് പ്രതിസന്ധിയിലായത്.

കഴിഞ്ഞ ബലിപെരുന്നാള്‍ അവധി ദിനങ്ങളിലും മണിക്കൂറുകള്‍ വൈകിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയത്.

 

 

Latest