Kerala
കരിപ്പൂരില്‍ നിന്നും വഴിതിരിച്ചുവിട്ട എയര്‍ ഇന്ത്യ വിമാനത്തിന് തിരുവനന്തപുരത്ത് സുരക്ഷിത ലാന്‍ഡിങ്
കരിപ്പൂരില്‍ നിന്നും ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്
തിരുവനന്തപുരം | എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എ എക്‌സ് ബി 385 നമ്പര്‍ വിമാനം സുരക്ഷിതമായി റണ്‍വെയില്‍ ലാന്‍ഡ് ചെയ്തു. കരിപ്പൂരില്‍ നിന്നും ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനം 12.12 ഓടെയാണ് നിലത്തിറക്കിയത്. 165 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
രാവിലെ 9.45ന് വിമാനം ടേക്ക് ഓഫ് ചെയത ഉടനെയാണ് എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പെട്ടത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വാലറ്റം റണ്‍വേയില്‍ ഉരസുകയായിരുന്നു. തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടിയത്. വിമാനം കരിപ്പൂരില്‍ തന്നെ തിരിച്ചിറക്കാന്‍ ആദ്യം ശ്രമിച്ചതായി റഡാര്‍ ഡാറ്റകളില്‍ നിന്ന് വ്യക്തമാകുന്നു. കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം കരിപ്പൂരിന് സമീപം വട്ടമിട്ട് പറന്ന ശേഷമാണ് തിരുവനന്തപുരത്തേക്ക് നീങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ അടയന്തര ലാന്‍ഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.