Connect with us

Afganistan

78 പേരുമായി താജിക്കിസ്ഥാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിക്ക്

രക്ഷാദൗത്യം പുരോഗമിക്കുന്നു; വിമാനത്തിലുള്ളത് 25 ഇന്ത്യക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | സംഘര്‍ഷഭൂമിയായ അഫ്ഗാനിസ്ഥാനില്‍ കുടങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍ എത്തിയ യാത്രക്കാരെ ഡല്‍ഹിയിലേക്ക് കൊണ്ടുവരുകയാണ്. ഇത്തരത്തില്‍ 78 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ നിന്ന് ഡല്‍ഹിക്ക് തിരിച്ചു. വിമാനത്തില്‍ 25 ഇന്ത്യക്കാരാണുള്ളത്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇനിയും 400ഓളം പേര്‍ അഫ്ഗാനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

 

 

Latest