National
എയര്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈന്‍; ഗോവ-ദുബായ് ഫ്‌ലൈറ്റുകള്‍ ആരംഭിച്ചു
ദബോലിം വിമാനത്താവളത്തില്‍ നിന്ന് 148 യാത്രക്കാരുമായി IX 840 വിമാനം പുലര്‍ച്ചെ 1 മണിക്ക് ദുബൈയിലേക്ക് പുറപ്പെട്ടു.
പനാജി| ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈന്‍ ഇന്ന് ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ദബോലിം വിമാനത്താവളത്തില്‍ നിന്ന് 148 യാത്രക്കാരുമായി IX 840 വിമാനം പുലര്‍ച്ചെ 1 മണിക്ക് ദുബൈയിലേക്ക് പുറപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗോവ. അവിടെ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ബാനറിന് കീഴില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ഏഷ്യ ഇന്ത്യയുടെയും സീനിയര്‍ ലീഡര്‍ഷിപ്പ് ടീമുകള്‍ക്കൊപ്പം സിറ്റി ഹോട്ടലില്‍ നടന്ന ആഘോഷങ്ങളില്‍ ഗോവ ട്രാവല്‍ ട്രേഡും പങ്കെടുത്തിരുന്നു.