Business
എയര്‍ ഇന്ത്യ ജോബ് ഡ്രൈവ്; തൊഴില്‍തേടി ഗോ ഫസ്റ്റ് എയര്‍ലൈന്‍ പൈലറ്റുമാരും
ഡല്‍ഹിയിലെ ടാറ്റ ഗ്രൂപ്പ് ഹോട്ടലില്‍ ഇന്നലെ നടന്ന ജോബ് ഡ്രൈവിലാണ് ഗോ ഫസ്റ്റ് എയര്‍ ലൈന്‍ പൈലറ്റുമാര്‍ എത്തിയത്.
ന്യൂഡല്‍ഹി| ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് ദേശീയ കമ്പനി നിയമ തര്‍ക്ക പരിഹാര കോടതിയില്‍പാപ്പര്‍ ഹരജി ഫയല്‍ ചെയ്തത് കഴിഞ്ഞ ദിവസമാണ്. അതിനു പിന്നാലെ മെയ് 9 വരെയുള്ള മുഴുവന്‍ സര്‍വീസുകളും കമ്പനി റദ്ദാക്കിയിരുന്നു. ഈ സംഭവത്തിനു പിന്നാലെ എയര്‍ ഇന്ത്യയിലേക്ക് തൊഴില്‍ അന്വേഷിച്ച് എത്തിയ ഗോ ഫസ്റ്റ് എയര്‍ലൈന്‍ പൈലറ്റുമാരുടെ തിരക്കാണ്. ഡല്‍ഹിയിലെ ടാറ്റ ഗ്രൂപ്പ് ഹോട്ടലില്‍ ഇന്നലെ നടന്ന ജോബ് ഡ്രൈവിലാണ് ഗോ ഫസ്റ്റ് എയര്‍ ലൈന്‍ പൈലറ്റുമാര്‍ എത്തിയത്. മുംബൈയിലും ഡല്‍ഹിയിലുമായാണ് ജോബ് ഡ്രൈവ് നടക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗോ ഫസ്റ്റ് പാപ്പര്‍ ഹരജി ഫയല്‍ ചെയ്തത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയത്. എയര്‍ ഇന്ത്യയിലേക്ക് 4200 ക്യാബിന്‍ ക്രൂ ജീവനക്കാരെയും 900 പൈലറ്റുമാരെയുമാണ് പുതിയതായി എടുക്കുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കി.