Connect with us

Kerala

എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരുടെ സമരം; വിമാനങ്ങള്‍ വൈകുന്നു, യാത്രക്കാര്‍ക്ക് വന്‍ ദുരിതം

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. കാര്‍ഗോ നീക്കത്തിലും പ്രതിസന്ധി.

Published

|

Last Updated

തിരുവനന്തപുരം | എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വന്‍ ദുരിതം. തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. 4.40 ന് പുറപ്പെടേണ്ട ദുബൈ വിമാനം രണ്ടര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

അന്താരാഷ്ട്ര സര്‍വീസുകള്‍ പുറപ്പെടാന്‍ 40 മിനുട്ട് വരെ താമസം നേരിടുന്നു. യാത്രക്കാര്‍ക്ക് ലഗേജുകള്‍ കിട്ടാനും ഏറെ കാത്തിരിക്കേണ്ടി വരുന്നു. അബൂദബിയില്‍ നിന്നെത്തിയ യാത്രക്കാരന് സാധനങ്ങള്‍ നഷ്ടപ്പെട്ടു.

കാര്‍ഗോ നീക്കത്തിലും പ്രതിസന്ധിയുണ്ട്. കയറ്റിയയക്കേണ്ട 20 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കെട്ടിക്കിടക്കുകയാണ്. എയര്‍ ഇന്ത്യ സാറ്റ്‌സ് കൈകാര്യം ചെയ്യുന്ന വിമാനങ്ങളിലാണ് കാര്‍ഗോ നീക്കം തടസ്സപ്പെട്ടത്. പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ മാത്രമാണ് കാര്‍ഗോ നീക്കം നടന്നത്.

ശമ്പള പരിഷ്‌കരണവും ബോണസും ആവശ്യപ്പെട്ടാണ് എയര്‍ ഇന്ത്യ സാറ്റ്‌സ് ഗ്രൗണ്ട് ഹാന്‍ഡലിങ് വിഭാഗത്തിലെ ജീവനക്കാര്‍ സമരം നടത്തുന്നത്.