National
എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിച്ചു; യാത്രക്കാരനെതിരെ കേസ്
മാര്‍ച്ച് 4ന് കൊല്‍ക്കത്ത-ഡല്‍ഹി വിമാനത്തിലാണ് സംഭവം.
ന്യൂഡല്‍ഹി| എയര്‍ ഇന്ത്യ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചതിന് യാത്രക്കാരനെതിരെ കേസ്. മാര്‍ച്ച് 4ന് കൊല്‍ക്കത്ത-ഡല്‍ഹി വിമാനത്തിലാണ് സംഭവം. അനില്‍ മീണ എന്ന യാത്രക്കാരനെതിരെയാണ് കേസ്.
സംഭവത്തെക്കുറിച്ച് ഡല്‍ഹി എടിസിയെ അറിയിക്കുകയും വിമാനം ഐജിഐ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം യാത്രക്കാരനെ ഡല്‍ഹി പൊലീസിന് കൈമാറുകയും ചെയ്തു. ചോദ്യം ചെയ്യലില്‍, താന്‍ ഒരു ചെയിന്‍ സ്‌മോക്കറാണെന്ന് അനില്‍ മീണ പറഞ്ഞതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
---- facebook comment plugin here -----