Connect with us

Business

ആഭ്യന്തര സര്‍വീസില്‍ പ്രീമിയം ഇക്കോണമി ക്ലാസുമായി എയര്‍ ഇന്ത്യ

എട്ട് ബിസിനസ് ക്ലാസ് സീറ്റുകളും 24 പ്രീമിയം ഇക്കോണമി ക്ലാസ് സീറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്

Published

|

Last Updated

ജൂലൈ മുതല്‍ ഇന്ത്യയിലെ ചില റൂട്ടുകളില്‍ പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാന്‍ എയര്‍ ഇന്ത്യ. രണ്ട് പുതിയ എ 320 നിയോ വിമാനങ്ങളില്‍ ത്രീ സ്റ്റാര്‍ സൗകര്യങ്ങളുള്ള പ്രീമിയം ഇക്കോണമി ക്ലാസ് ഒരുക്കിയതായി എയര്‍ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ് അറിയിച്ചു.

ഇതില്‍ എട്ട് ബിസിനസ് ക്ലാസ് സീറ്റുകളും 24 പ്രീമിയം ഇക്കോണമി ക്ലാസ് സീറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ ലെഗ് സ്പേസ് ഉള്‍പ്പെടെ നല്‍കുന്നതാകും പ്രീമിയം ഇക്കോണമി ക്ലാസ്. ഇക്കണോമി വിഭാഗത്തില്‍ 132 സീറ്റ് നീക്കിവച്ചിട്ടുണ്ട്.

നിലവില്‍, ആഭ്യന്തര റൂട്ടുകളില്‍ പ്രീമിയം ഇക്കോണമി-ക്ലാസ് വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ എയര്‍ലൈന്‍ വിസ്താര മാത്രമാണ്. ഇതാദ്യമായാണ് എയര്‍ ഇന്ത്യ നാരോ ബോഡി വിമാനങ്ങളില്‍ പ്രീമിയം ഇക്കോണമി ക്യാബിനുകള്‍ അവതരിപ്പിക്കുന്നത്.

ഏതൊക്കെ റൂട്ടുകളില്‍ പ്രീമിയം ഇക്കണോമി ക്ലാസ് ലഭ്യമാകുമെന്ന് പിന്നീട് അറിയിക്കുമെന്നാണ് വിവരം. നിരക്കിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Latest