National
അന്തരീക്ഷമലിനീകരണവും മൂടല്‍മഞ്ഞും രൂക്ഷം ; ഡല്‍ഹിയില്‍ നൂറോളം വിമാനങ്ങള്‍ വൈകി
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്‌നെ അടിസ്ഥാനപ്പെടുത്തി ഇന്ന് രാവിലെ തലസ്ഥാന നഗരി അത്യന്തം അപകടകരമായ നിലയിലാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ന്യൂഡല്‍ഹി | അന്തരീക്ഷമലിനീകരണവും മൂടല്‍മഞ്ഞും ഡല്‍ഹിയില്‍ രൂക്ഷമായി തുടരുന്നു. അന്തരീക്ഷമലിനീകരണം മൂലം ഉണ്ടായ ഉയര്‍ന്ന പുകയെ തുടര്‍ന്ന് നഗരങ്ങളില്‍ പലയിടത്തും തൊട്ടടുത്തുള്ള കാഴ്ചകള്‍ പോലും കാണാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി.
അന്തരീക്ഷം തെളിഞ്ഞുകാണാന്‍ കഴിയാതെ വന്നതോടെ ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറോളം വിമാനങ്ങള്‍ വൈകി. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്‌നെ അടിസ്ഥാനപ്പെടുത്തി ഇന്ന് രാവിലെ തലസ്ഥാന നഗരി അത്യന്തം അപകടകരമായ നിലയിലാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വരും ദിവസങ്ങളിലും ഡല്‍ഹിയിലെ കാലാവസ്ഥ ആറുഡിഗ്രി സെല്‍ഷ്യസിലേക്കുവരെ എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥവകുപ്പ് അറിയിച്ചു.
#WATCH | Delhi: A thin layer of fog seen in parts of National Capital
(Visual from Chandni Chowk and New Delhi Railway Station area) pic.twitter.com/WUxeokhufx
— ANI (@ANI) January 9, 2025