Connect with us

National

വായുമലിനീകരണം 40 ശതമാനം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഖ്യം കുറയ്ക്കുമെന്ന് പഠനം

ഇന്ത്യയില്‍ 480 മില്യണ്‍ ജനങ്ങള്‍ വന്‍ തോതില്‍ വായുമലിനീകരണം നേരിടുന്നുണ്ട്. ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ അളവ് വളരെയധികം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| വായുമലിനീകരണം 40 ശതമാനം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഖ്യം 9 വര്‍ഷം വരെ കുറയ്ക്കാന്‍ സാധ്യതയെന്ന് പഠനം. അമേരിക്കയിലെ ഒരു റിസര്‍ച്ച് ഗ്രൂപ്പാണ് പഠനം നടത്തിയത്. ചിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മധ്യ, കിഴക്കന്‍, വടക്കേ ഇന്ത്യയില്‍ 480 മില്യണ്‍ ജനങ്ങള്‍ വന്‍ തോതില്‍ വായുമലിനീകരണം നേരിടുന്നുണ്ട്. ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ അളവ് വളരെയധികം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

വര്‍ഷങ്ങള്‍ കഴിയുന്നതിനനുസരിച്ച് ഇന്ത്യയില്‍ വായുമലിനീകരണമുള്ള പ്രദേശങ്ങള്‍ കൂടി വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടകരമായ മലിനീകരണ തോത് നിയന്ത്രിക്കുന്നതിനുവേണ്ടി 2019 ല്‍ ആരംഭിച്ച ദേശീയ നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാമിന് പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വായുമലിനീകരണം അതിരൂക്ഷമായി ബന്ധിക്കപ്പെട്ട 102 നഗരങ്ങളിലെ മലിനീകരണം 2024-ഓടെ 20-30 ശതമാനം വരെ കുറയ്ക്കാനാണ് എന്‍സിഎപി ലക്ഷ്യമിടുന്നത്. വ്യാവസായിക കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണം, വാഹന എക്സ്ഹോസ്റ്റ്, ഡെസ്റ്റ് മൂലമുള്ള മലിനീകരണം എന്നിവ കുറച്ച് മലിനീകരണം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.