Connect with us

National

വായുമലിനീകരണം; ട്രക്കുകളുടെ നിരോധനവും വര്‍ക്ക് ഫ്രം ഹോമും നിര്‍ദേശിച്ച് ഡല്‍ഹി സര്‍ക്കാര്‍

ചൊവ്വാഴ്ചയും മലിനീകരണം ഇതേ രീതിയില്‍ തുടരുമെന്നാണ് പ്രവചനം.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ വായുമലിനീകരണം തിങ്കളാഴ്ചയും ഗുരുതരമായി തുടരുന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അനുസരിച്ച് ഏറ്റവും മോശം അവസ്ഥയിലാണ് ഡല്‍ഹിയിലെ വായു. ചൊവ്വാഴ്ചയും മലിനീകരണം ഇതേ രീതിയില്‍ തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ വായുഗുണനിലവാര സൂചികയുടെ തോത് 352 ആണ്. നോയിഡയില്‍ ഇത് 346 ഉം ഗുരുഗ്രാമില്‍ 358 ഉം ആണ്. വായുമലിനീകരണം തടയാന്‍ സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അവശ്യസാധനങ്ങളുമായി എത്തുന്ന ട്രക്കുകള്‍ക്ക് മാത്രമാണ് ഡല്‍ഹിയില്‍ പ്രവേശനാനുമതിയുള്ളത്. ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം നവംബര്‍ 26 വരെ തുടരും. അതേസമയം, കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയിട്ടുണ്ട്. എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം സ്‌കൂളുകളും കോളജുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ അടഞ്ഞുകിടക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest