Connect with us

National

ഡല്‍ഹിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ചു

വായു മലിനീകരണ തോത് മൂന്നൂറ് കടന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ആനന്ദ് വിഹാര്‍, അക്ഷര്‍ധാം മേഖലകളില്‍ വളരെ മോശം വിഭാഗത്തില്‍ ആണ് വായു മലിനീകരണ തോത് നിലനില്‍ക്കുന്നത്.

വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങല്‍ കടുപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണി മുതല്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ – ഗ്രേഡ് 2, എന്നിവ നടപ്പിലാക്കി തുടങ്ങി.

വായുമലിനീകരണ തോത് മുന്നൂറ് കടന്നിരിക്കുകയാണ്. മലിനീകരണ തോത് കുറക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്.കൂടാതെ പൊടി കുറയ്ക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസും കൂട്ടും.

കഴിഞ്ഞ ദിവസം കാളിന്ദി കുഞ്ച് പ്രദേശത്ത് യമുന നദിയില്‍ വിഷപ്പത നുരഞ്ഞൊഴുകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.അക്ഷര്‍ധാം പ്രദേശത്തിന് സമീപം  മലിനീകരണം വളരെയധികം വര്‍ധിച്ചത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നു.