Connect with us

National

ഡല്‍ഹിയിലെ വായുമലിനീകരണം: ജാമിഅയിലും ജെ എന്‍ യുവിലും ക്ലാസുകള്‍ ഓണ്‍ലൈനാക്കി

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ആരോഗ്യം കണക്കിലെടുത്താണ് തീരുമാനം.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റികള്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കി. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും  മറ്റു ജീവനക്കാരുടെയും ആരോഗ്യം കണക്കിലെടുത്താണ് തീരുമാനം.

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ആശങ്കപ്പെടേണ്ട നിലയിലെത്തിയതിനാല്‍ എല്ലാ ക്ലാസുകളും നവംബര്‍ 23 വരെ ഓണ്‍ലൈന്‍ വഴിയാക്കാന്‍ തീരുമാനിച്ചു എന്ന് കാണിച്ച് ജാമിഅ അധികൃതര്‍ വിജ്ഞാപനം പുറത്തിറക്കി. എന്നാല്‍ നവംബര്‍ 25മുതല്‍ സാധാരണ പോലെ ക്ലാസുകള്‍ നടക്കുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. പഠനം ഓണ്‍ലൈന്‍ വഴിയാക്കിയെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല. നവംബര്‍ 22 വരെ പഠനം ഓണ്‍ലൈന്‍ വഴിയാക്കാനാണ് ജെ എന്‍ യു അധികൃതരുടെ തീരുമാനം.

Latest