Connect with us

National

ഡല്‍ഹിയില്‍ വായുമലിനീകരണ തോത് ഉയരുന്നു; ആശുപത്രികളില്‍ ശ്വാസകോശരോഗികളുടെ പ്രവാഹം

വായു മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു.കണ്ണുനീറ്റലും ശ്വാസതടസ്സവും ചുമയും ആയി നിരവധിപേരാണ് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. ശ്വാസകോശരോഗികളുടെ പ്രവാഹത്തില്‍ ആശുപത്രികള്‍ നിറയുന്നതായാണ് പുറത്തുവരുന്ന റിപോര്‍ട്ട്.

നോയിഡ ,ഗാസിയാബാദ് ,ഗുരുഗ്രാം എന്നിവിടങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്.കഴിഞ്ഞ ആഴ്ചകളില്‍ 300 കടന്ന വായുനിലവാര സൂചിക ദീപാവലിക്ക് ശേഷം 400 മുതല്‍ 500 വരെയത്തിയ സ്ഥിതിയാണ്.

പ്രതിദിനം വായു മലിനീകരണ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിന് പിഴ ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വായു മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest