Connect with us

National

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു

ദീപാവലി ദിവസങ്ങളില്‍ വന്‍ തോതില്‍ ഡല്‍ഹിയില്‍ പടക്കം പൊട്ടിച്ചത് വായുമലിനീകരണത്തിന് ആക്കം വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു.വായുഗുണനിലവാര സൂചിക 400 കടന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) ഇനിയും കൂടുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

യമുന നദിയില്‍ വിഷപ്പത തുടരുന്ന സാഹചര്യത്തില്‍ ഛത് പൂജ ആഘോഷങ്ങള്‍ നടത്താന്‍ ഡല്‍ഹിയില്‍ ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. വിലക്ക് ലംഘിച്ച് ആയിരങ്ങളാണ് യമുനനദിയില്‍ പൂജ നടത്തിയത്.ഛത് പൂജയ്ക്ക് മുമ്പായി യമുനാ നദിയില്‍ ഡല്‍ഹി ജല ബോര്‍ഡിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും വിഷപ്പതയില്‍ യാതൊരു മാറ്റവുമില്ലാത്ത സ്ഥിതിയാണ്.

ദീപാവലി ദിവസങ്ങളില്‍ വന്‍ തോതില്‍ ഡല്‍ഹിയില്‍ പടക്കം പൊട്ടിച്ചത്  വായുമലിനീകരണത്തിന് ആക്കം വര്‍ധിപ്പിച്ചതായാണ് അധികൃതര്‍ പറയുന്നത്. സ്കൂളുകൾക്ക് അവധി നൽകണമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ആർ കെ പുരം, ദ്വാരക സെക്ടർ, വസീർപൂർ തുടങ്ങി ഡൽഹിയിലെ പ്രധാന നഗര മേഖലകളിലെല്ലാം വായു ഗുണനിലവാരസൂചിക ഗുരുതരാവസ്ഥയിലാണ്.

---- facebook comment plugin here -----

Latest