Connect with us

National

വായു ഗുണനിലവാരം വീണ്ടും അതീവ ഗുരുതര വിഭാഗത്തിൽ; ഡൽഹിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

തിങ്കളാഴ്ച 450 ആണ് തലസ്ഥാന നഗരിയിൽ രേഖപ്പെടുത്തിയ വായുഗിണനിലവാര സൂചിക

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി കേന്ദ്ര ഭരണ പ്രദേശ മേഖലയിൽ വായുവിൻ്റെ ഗുണനിലവാരം വീണ്ടും ഗുരുതരമായ വിഭാഗത്തിലെത്തി. തിങ്കളാഴ്ച 450 ആണ് തലസ്ഥാന നഗരിയിൽ രേഖപ്പെടുത്തിയ വായുഗിണനിലവാര സൂചിക. ഇതേ തുടർന്ന് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജി ആർ എ പി – 3 നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.

ഡൽഹി രാജ്യലസ്ഥാന മേഖലയിലെ എല്ലാ സ്കൂളുകളും അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഹൈബ്രിഡ് ക്ലാസ് മോഡിലേക്ക് മാറേണ്ടിവരും, ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാണിജ്യ വാഹനങ്ങളുടെ പ്രവേശനത്തിന് നിരോധന ഉണ്ടാകും. നിർമ്മാണ പ്രവർത്തനങ്ങൾ, പൊളിക്കൽ, ഖനനം എന്നിവക്കും വിലക്കുണ്ട്.

ഡൽഹിക്ക് പുറമെ ദേശീയ തലസ്ഥാന മേഖലയായ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ചാം ക്ലാസ് വരെ ഹൈബ്രിഡ് മോഡിലാകും ക്ലാസുകൾ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ വീട്ടിലെ കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയെ ആശ്രയിച്ച് ഓൺലൈൻ ക്ലാസുകളോ ഫിസിക്കൽ ക്ലാസുകളോ തിരഞ്ഞെടുക്കാം എന്നാണ് ഹൈബ്രിഡ് ക്ലാസ് മോഡ് കൊണ്ട് അർത്ഥമാക്കുന്നത്. അതായത് കുട്ടികളെ സ്‌കൂളിൽ അയക്കണോ അതോ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അവരെ അനുവദിക്കണോ എന്നത് രക്ഷിതാക്കൾക്ക് തീരുമാനിക്കാം എന്നർഥം.

BS-IV സർട്ടിഫിക്കേഷനിൽ താഴെ എഞ്ചിനുകളുള്ള ചരക്ക് വാഹനങ്ങളിൽ അവശ്യ സേവനങ്ങൾ നൽകുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ഒഴികെ ഓടാൻ പാടില്ല. ദേശീയ തലസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള BS-IV ന് താഴെയുള്ള വാഹനങ്ങൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നഗരത്തിൽ പ്രവേശിക്കാൻ കഴിയില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 വരെ, ഡൽഹിയിലെ ശരാശരി AQI 366 ആയിരുന്നു. അത് ‘വളരെ മോശം’ വിഭാഗത്തിൽ പെടുന്നു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ അത് 450 ആയി ഉയർന്നു. ഇത് ‘വളരെ ഗുരുതരമായ’ വിഭാഗത്തിൽ പെടുന്നു. ഒരാഴ്ച മുമ്പ്, അതായത് ഡിസംബർ 7-ന്, ഡൽഹിയുടെ ശരാശരി AQI ലെവൽ 233 ആയിരുന്നു. ഇത് മിതമായ വിഭാഗത്തിൽ പെടുന്നു.

 

---- facebook comment plugin here -----

Latest