Connect with us

From the print

കോഴിക്കോട് നിന്ന് വിവിധ സെക്ടറുകളിലേക്ക് വിമാന സര്‍വീസ്

കരിപ്പൂരില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനം കൈക്കൊണ്ടത്.

Published

|

Last Updated

കൊണ്ടോട്ടി | കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നതിന് വിവിധ വിമാന കമ്പനികള്‍ തയ്യാറായി. ഇന്നലെ കരിപ്പൂരില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനം കൈക്കൊണ്ടത്.

കോഴിക്കോട് -ക്വലാലമ്പൂര്‍ – ബാങ്കോക്ക് സെക്ടറുകളിലേക്ക് നാല് മാസത്തിനകം സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഏഷ്യപ്രതിനിധി കിഷോര്‍ അറിയിച്ചു. ശ്രീലങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിറ്റ്സ് എയര്‍ കോഴിക്കോട് – കൊളബോ സര്‍വീസ് ആരംഭിക്കുമെന്ന് ഫിറ്റ്സ് എയര്‍ ഹെഡ്ഓഫ് ഗ്ലോബല്‍ സെയില്‍സ് അബ്ദുല്‍ ജലീല്‍ അറിയിച്ചു.

നേരത്തേ കോഴിക്കോട് കൊളംബോ സെക്ടറിലേക്ക് വര്‍ഷങ്ങളോളം ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസുണ്ടായിരുന്നു. കോഴിക്കോട് – ജിദ്ദ സര്‍വീസ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ഫ്‌ലൈനാസ് കണ്‍ട്രി മാനേജര്‍ സലീം അറിയിച്ചു. കോഴിക്കോട് – ഡല്‍ഹി ദിനേന സര്‍വീസിനു പുറമെ, കോഴിക്കോട് – ഷാര്‍ജ-ദുബൈസെക്ടറുകളിലേക്ക് അധികം വൈകാതെ സര്‍വീസ് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നതായി എയര്‍ ഇന്ത്യ മാനേജര്‍ ബിന്ദു അറിയിച്ചു.

അല്‍ ഹിന്ദ് കമ്പനിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ നടന്ന യോഗത്തില്‍ അബ്ദുസമദ് സമദാനി എം പി അധ്യക്ഷത വഹിച്ചു. . എം പിമാരായ എം കെ രാഘവന്‍, എളമരം കരീം, എം എല്‍ എ ടി വി ഇബ്്‌റാഹീം, അസി. കലക്ടര്‍ സുമിത്ത് കുമാര്‍ ഠാക്കൂര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ് സുരേഷ്, അല്‍ഹിന്ദ് ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഹാരിസ്, മാനേജിംഗ് ഡയറക്ടര്‍ പി വി വത്സരാജ്, വിവിധ വിമാന കമ്പനികളെ പ്രതിനിധീകരിച്ച് മീര (സ്‌കൂട്ട്), നൗഷാദ് (കുവൈത്ത് എയര്‍വേസ്)ബിജോയ് പത്മനാഭന്‍ (ഖത്വര്‍ എയര്‍വേസ്), ജെറിന്‍ (ഫ്‌ലൈ ദുബൈ), പ്രവീണ്‍ (എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്), പ്രേംജിത്ത് (എയര്‍ ഇന്ത്യ), മുരളീദാസ് (ആകാശ എയര്‍), വിഷ്ണു (ജസീറ), പ്രശാന്ത് (ഒമാന്‍ എയര്‍), മിഥുന്‍ (എയര്‍ അറേബ്യ), ബിനോയ് (ഇന്‍ഡിഗോ), മിസ്റ്റര്‍ അമിത്, കണ്ണന്‍ അയ്യര്‍ (സ്പൈസ് ജെറ്റ്), വിനീഷ് (വിസ്താര), അഫ്‌സല്‍ അബ്ദുര്‍റഷീദ് (സലാം എയര്‍), മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം എ മഹ്ബൂബ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍, കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി അംഗങ്ങളായ ഹാഷിര്‍ അലി, നസീര്‍ സംബന്ധിച്ചു. അല്‍ഹിന്ദ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം പി എം മുബഷിര്‍ സ്വാഗതവും അല്‍ഹിന്ദ് കോര്‍പറേറ്റ് ഡയറക്ടര്‍ നൂറുദ്ദീന്‍ എ അഹമ്മദ് നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest