Connect with us

Ongoing News

കനത്തമൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമഗതാഗതം താറുമാറായി

ബുധനാഴ്ച ഇന്‍ഡിഗോ വിമാനം വൈകിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി യാത്രക്കാരും രംഗത്തെത്തി.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വ്യോമഗതാഗതം താറുമാറായി. കനത്തമൂടല്‍മഞ്ഞ് ദൂരക്കാഴ്ചാപരിധിയെ വരെ ബാധിച്ചതിനെ തുടര്‍ന്ന് 50ല്‍ അധികം വിമാനങ്ങളാണ് വൈകിയത്.ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് വിമാനങ്ങളാണ് ബുധനാഴ്ച വഴിതിരിച്ചുവിട്ടത്.ചൊവ്വാഴ്ച രാത്രി 9.30 മുതല്‍ ബുധനാഴ്ച രാവിലെ വരെ അഞ്ചും വിമാനങ്ങളും ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും വഴിതിരിച്ചുവിട്ടു.ഇതോടെ ബുധനാഴ്ച ഇന്‍ഡിഗോ വിമാനം വൈകിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി യാത്രക്കാരും രംഗത്തെത്തി.

കനത്തമൂടല്‍ മഞ്ഞില്‍ സര്‍വീസുകള്‍ നടത്തുന്നത് വിമാനങ്ങള്‍ക്ക് പ്രതികൂലമായി ബാധിക്കുമെന്നും യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കണമെന്നും ഡല്‍ഹി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

Latest