flight protest
ഇ പി ജയരാജനും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിമാന യാത്രാവിലക്ക്
ജയരാജന് മൂന്ന് ആഴ്ച്ചത്തേക്കും യൂത്ത്‌കോണ്‍ഗ്രസുകാര്‍ക്ക് രണ്ട് ആഴ്ച്ചത്തേക്കു ക്കുമാണ് വിലക്ക്
ന്യൂഡല്‍ഹി | മുഖ്യമന്ത്രിയുടെ വിമാനയാത്രക്കിടെയുണ്ടായ പ്രതിഷേധത്തിന്റേയും പേരില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും യാത്രാ വിലക്ക്. ഇ പി ജയരാജന് മൂന്ന് ആഴ്ച്ചത്തേക്കും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും രണ്ട് ആഴ്ചത്തേക്കുമാണ് വിലക്ക്. ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി. എന്നാല്‍ യാത്രാവിലക്ക് സംബന്ധിച്ച് തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു.
കണ്ണൂരില്‍ നിന്നും തിരുവന്നതപുരത്തേക്കുള്ള വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാന കമ്പനി റിട്ടയേര്‍ഡ് ജഡ്ജ് ആര്‍ ബസ്വാന അധ്യക്ഷനായ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിരുന്നു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും, ഇ പി ജയരാജനില്‍ നിന്നും ഉള്‍പ്പടെ ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് ഹ്രസ്വകാല യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി മുന്നോട്ട് നീങ്ങിയ യൂത്ത്‌കോണ്‍ഗ്രസുകാരെ ഇ പി ജയരാജന്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കടുത്തേക്ക് നീങ്ങിയ രണ്ട് യൂത്ത്‌കോണ്‍ഗ്രസുകാരെ ഇ പി തള്ളിവീഴ്ത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.