Connect with us

Uae

കണ്ണൂരിലേക്കുള്ള വിമാന യാത്രാ ക്ലേശം പരിഹരിക്കണം: പയ്യന്നൂര്‍ സൗഹൃദവേദി

കേരള സര്‍ക്കാര്‍ നിരന്തരം കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിട്ടും അനുകൂലമായ നിലപാട് സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പയ്യന്നൂര്‍ സൗഹൃദവേദി അബുദബി ഘടകം പറഞ്ഞു

Published

|

Last Updated

അബുദബി  \  കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് യു എ ഇ യില്‍ നിന്നും കൂടുതല്‍ സര്‍വീസ് അനുവദിക്കണമെന്ന വിമാനക്കമ്പനികളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതില്‍ പയ്യന്നൂര്‍ സൗഹൃദവേദി അബുദബി ഘടകം പ്രതിഷേധം രേഖപ്പെടുത്തി. യു എ ഇ യില്‍ വിദ്യാലയങ്ങളുടെ അവധിക്കാലം വരാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സാധാരണക്കാരായ പ്രവാസികളെയും കുടുംബാംഗങ്ങളെയും വളരെയധികം ദോഷകരമായി ബാധിക്കും. കേരള സര്‍ക്കാര്‍ നിരന്തരം കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിട്ടും അനുകൂലമായ നിലപാട് സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പയ്യന്നൂര്‍ സൗഹൃദവേദി അബുദബി ഘടകം പറഞ്ഞു.

വിദേശ കമ്പനികളുടെ സര്‍വീസുകളില്ലാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കേന്ദ്രതീരുമാനം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്ന ഒരേഒരു വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ പ്രവാസികളെ പിഴിയുകയാണെന്നും
സൗഹൃദവേദി അഭിപ്രായപ്പെട്ടു. പ്രവാസികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സൗഹൃദവേദി നിവേദനം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ശ്രീവത്സന്‍ പിലിക്കോട് അറിയിച്ചു.

Latest