Connect with us

First Gear

എയർബാഗ് തകരാർ; മാരുതി 17,000ൽ അധികം കാറുകൾ തിരിച്ചുവിളിച്ചു

എയർബാഗ് കൺട്രോളറിന്റെ തകരാർ സംഭവിച്ച ഭാഗം പരിശോധിച്ച് മാറ്റിനൽകുമെന്ന് മാരുതി സുസുകി

Published

|

Last Updated

ബെംഗളൂരു | എയർബാഗിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് മാരുതി സുസുകി 17,000ൽ അധികം കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗ് കൺട്രോളറിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് 2022 ഡിസംബർ 8 നും 2023 ജനുവരി 12 നും ഇടയിൽ നിർമ്മിച്ച 17,362 വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്.

എയർബാഗ് കൺട്രോളറിന്റെ തകരാർ സംഭവിച്ച ഭാഗം പരിശോധിച്ച് മാറ്റിനൽകുമെന്ന് മാരുതി സുസുകി അധികൃതർ അറിയിച്ചു. തകരാർ പരിഹരിച്ചില്ലെങ്കിൽ അപൂർവം ചില സാഹചര്യങ്ങളിൽ വാഹന അപകടമുണ്ടായാൽ എയർബാഗുകളും സീറ്റ് ബെൽറ്റ് പ്രീടെൻഷനറുകളും ശരിയായി പ്രവർത്തിക്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

ആൾട്ടോ കെ 10, എസ്-പ്രസ്സോ, ഈക്കോ, ബ്രെസ്സ, ബലേനോ, ഗ്രാൻഡ് വിറ്റാര മോഡലുകൾക്കാണ് എയർബാഗ് തകരാർ കണ്ടെത്തിയത്.

 

Latest