Connect with us

Editors Pick

ചൊവ്വ മാത്രമല്ല, ഈ ദിവസങ്ങളിലും വിമാന നിരക്ക്‌ കുറയും

വെള്ളിയാഴ്ച മുതൽ തിങ്കളാഴ്‌ച രാവിലെ വരെ ഫ്ലൈറ്റുകളുടെ നിരക്ക് വർദ്ധിക്കും

Published

|

Last Updated

വിമാന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ ഏറ്റവും നല്ല ദിവസം ഏതാണ്‌? അതെ, ചൊവ്വാഴ്‌ചയാണെന്ന്‌ നമുക്കറിയാം. ഈ വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്‌. എന്താണ്‌ ചൊവ്വാഴ്‌ച ടിക്കറ്റ്‌ നിരക്ക്‌ കുറയാൻ കാരണം? ചൊവ്വാഴ്‌ചയാണ്‌ എയർലൈനുകൾ ആ ആഴ്‌ചയിലെ സീറ്റുകളുടെ ഡിമാന്റ്‌ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഫ്ലൈറ്റ് നിരക്കുകൾ തീരുമാനിക്കുകയും ചെയ്യുന്നത്‌. അതിനാൽ ചൊവ്വാഴ്ച വാരാന്ത്യത്തിലെ (ശനി, ഞായർ) വിലയേക്കാൾ കുറവായിരിക്കും. മറ്റ്‌ എയർലൈനുകളുടെ നിരക്ക്‌ അനുസരിച്ചാണ്‌ കമ്പനികൾ അവരവരുടെ നിരക്ക്‌ ക്രമീകരിക്കുന്നത്‌. ചൊവ്വാഴ്ച രാവിലെ വിമാന നിരക്ക് കുറയാനുള്ള പ്രധാന കാരണം ഇതാണ്.

എന്നാൽ ചൊവ്വാഴ്‌ച മാത്രമല്ല, ബുധൻ, വ്യാഴം ദിവസങ്ങളിലും വിമാന നിരക്ക് കുറവാണ്. ഈ ദിവസങ്ങൾ പറക്കാനും യാത്ര ചെയ്യാനും ഏറ്റവും ചെലവുകുറഞ്ഞ ദിവസങ്ങളായി കണക്കാക്കപ്പെടുന്നു. എന്നാൽ, വെള്ളിയാഴ്ച മുതൽ തിങ്കളാഴ്‌ച രാവിലെ വരെ ഫ്ലൈറ്റുകളുടെ നിരക്ക് വീണ്ടും വർദ്ധിക്കും. ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും ചെലവേറിയ ദിവസങ്ങൾ ശനിയും ഞായറുമാണ്. അതിനാലാണ്‌ വാരാന്ത്യങ്ങളിൽ വിമാനയാത്ര പരമാവധി ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നത്‌.

മുൻകൂട്ടി ബുക്ക് ചെയ്യുക, ഒരു വില മുന്നറിയിപ്പ് സജ്ജീകരിക്കുക, ഫ്ലെക്സിബിൾ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നത് പരിഗണിക്കുക, രാത്രി വൈകിയുള്ള ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുക, ട്രാവൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക എന്നിവയാണ്‌ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള മറ്റ്‌ മാർഗങ്ങൾ. ഉദ്ദേശിക്കുന്ന യാത്രാ തീയതിക്ക് കുറഞ്ഞത് 54 ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യുന്നത് കുറഞ്ഞ നിരക്കിൽ ടിക്കറ്റ്‌ കിട്ടാൻ സഹായകമാകും. കുറഞ്ഞ വില സംബന്ധിച്ച അറിയിപ്പ്‌ സൈറ്റുകളിൽ സജ്ജീകരിക്കാൻ നിലവിൽ സൗകര്യമുണ്ട്‌. ഇത്‌ ഉപയോഗിക്കുന്നതും സഹായകമാകും.

Latest