Connect with us

Kerala

എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റയാള്‍ മരിച്ചു; ബന്ധു കസ്റ്റഡിയില്‍

പള്ളിപ്പാട് സ്വദേശി സോമന്‍ (55) ആണ് മരിച്ചത്. അയല്‍വാസിയും ബന്ധുവുമായ പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

ഹരിപ്പാട് | ബന്ധുക്കള്‍ തമ്മിലുള്ള വഴക്കിനിടെ എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. പള്ളിപ്പാട് വഴുതാനം കുറവന്തറ സോമനാണ് (60) മരിച്ചത്.

ഇന്ന് വൈകീട്ട് ആറോടെയാണ് സംഭവം. നെഞ്ചിലും പുറത്തും വെടിയേറ്റ നിലയില്‍ ഹരിപ്പാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോമനെ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപ്രത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. അടിയന്തര ശസ്ത്രക്രിയക്കിടെയായിരുന്നു മരണം.

സോമന്റെ ബന്ധുവും അയല്‍വാസിയുമായ പ്രസാദാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രസാദ് വിമുക്തഭടനാണ്. ഇരുവരും തമ്മില്‍ ഏറെനാളായി തര്‍ക്കത്തിലായിരുന്നത്രെ. തിങ്കളാഴ്ച വഴക്കിനിടെ പ്രസാദ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

എയര്‍ഗണ്ണാണെങ്കിലും അടുത്തുനിന്ന് വെടിയുതിര്‍ത്തതിനാലാണ് പരുക്ക് ഗുരുതരമായത്.
സംഭവത്തിന് ശേഷം ഓടിപ്പോയ പ്രതിയെ കണ്ടെത്താന്‍ പോലീസ് സംഘം രാത്രിയിലും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. സി പി എം അംഗമാണ് സോമന്‍.

Latest