flight protest
വിമാനത്തിലെ പ്രതിഷേധം: കൂടുതല്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യും
സുധാകരന്റേയും സതീശന്റേയും പങ്ക് സംബന്ധിച്ച് പ്രാഥമിക പരിശോധന
തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ ശബരീനാഥിന് പിന്നാലെ കൂടുതല്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥിന് ജാമ്യം ലഭിച്ചെങ്കിലും കൂടുതല്‍ നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകന്‍ വേണ്ടി നോട്ടീസ് നല്‍കാനാണ് പോലീസ് തീരുമാനം. മുഖ്യമന്ത്രിക്കെതിരെ വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളെ വിളിച്ച് വരുത്തിയേക്കുമെന്നാണ് വിവരം.
അതിനിടെ കേസുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരനോടും പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും പോലീസ് കാര്യങ്ങള്‍ ചോദിച്ചറിയും. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധം ഇവരുടെ അറിവോടെയാണെന്നും ഇവര്‍ക്കെതിരേയും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ പ്രാഥമിക പരിശോധന. ഡി ജി പിക്ക് ലഭിച്ച പരാതി പോലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ എസ് പിക്ക് കൈമാറിയിരിക്കുകയാണ്.