Connect with us

Business

എയര്‍ടെല്‍ മൊബൈല്‍ പ്രീപെയ്ഡ് നിരക്ക് 25 ശതമാനംവരെ കൂട്ടി

നവംബര്‍ 26 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

Published

|

Last Updated

ന്യൂഡല്‍ഹി| മൊബൈല്‍ പ്രീ പെയ്ഡ് നിരക്കുകള്‍ എയര്‍ടെല്‍ വര്‍ധിപ്പിച്ചു. ഇതോടെ താരിഫില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനവുണ്ടാകും. ഡാറ്റ ടോപ്പ് അപ്പ് പ്ലാനുകളില്‍ 20ശതമാനവും കൂട്ടിയിട്ടുണ്ട്. ‘സാമ്പത്തികാരോഗ്യം’ കണക്കിലെടുത്ത് നിരക്ക് വര്‍ധിപ്പിക്കാതെ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി.

200 രൂപയെങ്കിലും ഒരു ഉപയോക്താവില്‍ നിന്ന് ശരാശരി പ്രതിമാസം വരുമാനമായി ലഭിച്ചാല്‍ മാത്രമെ മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ലഭിക്കുന്ന ശരാശരി വരുമാനം 153 രൂപയാണ്. റിലയന്‍സ് ജിയോക്ക് 144 രൂപയുമാണ്. നവംബര്‍ 26 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.