Connect with us

Kerala

സ്വകാര്യ സര്‍വകലാശാലക്കെതിരെ എ ഐ എസ് എഫ്; വിദ്യാഭ്യാസം കച്ചവടച്ചരക്കായി മാറുമെന്ന് 

മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യം

Published

|

Last Updated

പാലക്കാട് | സ്വകാര്യവത്കരണം വന്നാല്‍ വിദ്യാഭ്യാസം കച്ചവടച്ചരക്കായി മാറുമെന്ന്  എ ഐ എസ് എഫ്.  സ്വകാര്യ സര്‍വകലാശാലക്ക് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ എ ഐ എസ് എഫ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കരുതെന്ന് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും എ ഐ എസ് എഫ്   പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അല്ലാത്തതിനാല്‍ ഫീസുകള്‍ ഉയരും. ക്യാംപസുകളില്‍ സംഘടനാ സ്വാതന്ത്ര്യം നഷ്ടപ്പെടും. വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ടെന്നും മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും എ ഐ എസ് എഫ് ആവശ്യപ്പെട്ടു.

സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്നും ബില്‍ പാസാക്കും മുന്പ് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും വിദ്യാര്‍ഥി സംഘടനകളോട് ചര്‍ച്ച നടത്തണമെന്നും നേരത്തേ എസ് എഫ്‌ ഐയും ആവശ്യമുന്നയിച്ചിരുന്നു.

Latest