police case
എ ഐ എസ് എഫ് വനിതാ നേതാവിന്റെ പരാതി: ഏഴ് എസ് എഫ് ഐക്കാര്‍ക്കെതിരെ കേസെടുത്തു
അക്രമിച്ചു. ജാതിപ്പേര് വിളിച്ച് അപമാനിച്ചു തുടങ്ങിയ പരാതിയിലാണ് കേസ്
തിരുവനന്തപുരം | അക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി എ ഐ എസ് എഫ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ ഏഴ് എസ് എഫ് ഐക്കാര്‍ക്കെതിരെ കേസെടുത്തു. എസ് എഫ് ഐ എറണാകുളം ജില്ലാ ഭാരവാഹികളായ സി എ അമല്‍, അര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയ കെ എം അരുണ്‍, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവര്‍ക്ക് കോട്ടയം ഗാന്ധിനഗര്‍ പോലീസ് കേസെടുത്തത്.
എം ജി സര്‍വകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തില്‍ എ ഐ എസ് എഫ് വനിതാ നേതാവ് മൊഴി നല്‍കിയതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എം ജി സര്‍വകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് മൊഴി നല്‍കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.