Connect with us

MG UNIVERSITY

ബലാത്സംഗ ഭീഷണി മുഴക്കിയെന്ന് എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ എ ഐ എസ് എഫ് വനിതാ നേതാവിന്റെ പരാതി

ഇന്ന് നടന്ന എം ജി സര്‍വ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് വെളിപ്പെടുത്തി വനിതാ നേതാവ് രംഗത്തെത്തിയത്

Published

|

Last Updated

കോട്ടയം | എസ് ഐ എഫ് നേതാക്കള്‍ക്കെതിരെ ബലാത്സംഗ ഭീഷണി നടത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളുമായി എ ഐ എസ് എഫ് വനിതാ നേതാവ്. ഇന്ന് നടന്ന എം ജി സര്‍വ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് വെളിപ്പെടുത്തി വനിതാ നേതാവ് രംഗത്തെത്തിയത്.

എസ് എഫ് ഐ നേതാക്കള്‍ മര്‍ദ്ദിച്ചെന്നും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി കോട്ടയം ഗാനധി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എസ് എഫ് ഐ എറണാകുളം ജില്ലാ നേതാക്കളായ അമല്‍ സി എ, ആര്‍ഷോ, പ്രജിത് എന്നിവര്‍ക്കെതിരെയാണ് പരാതിയില്‍ പരാമര്‍ശമുള്ളത്. ആക്രമിച്ചവരുടെ കൂട്ടത്തില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സ്റ്റാഫും ഉള്‍പ്പെട്ടിട്ടുണ്ടെന്നും എ ഐ എസ് എഫ് ആരോപിച്ചു. ആര്‍ ബിന്ദുവിന്റെ സ്റ്റാഫ് കെ എം അരുണിനെതിരെയാണ് ആരോപണം.

അക്രമിച്ചവരില്‍ ഒരാള്‍ തന്റെ സഹപാഠിയാണ്. ദേഹത്ത് കടന്ന് പിടിക്കുകയും വസ്ത്രം വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്തു. കഴുത്തിലും മാറിലും കയറിപ്പിടിച്ചുവെന്നും നടുവിന് ചവിട്ടേറ്റുവെന്നും യുവതി പറഞ്ഞു.

ഇന്ന് നടന്ന സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ പാനലിനെതിരെ എ ഐ എസ് എഫ് പാനല്‍ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായതും വനിതാ നേതാവിനെതിരെ കയ്യേറ്റമുണ്ടായതെന്നുമാണ് ആരോപണം.

Latest