Connect with us

panama black money

ഐശ്വര്യ റായിയെ വീണ്ടും ഇ ഡി ചോദ്യം ചെയ്‌തേക്കും

കഴിഞ്ഞ 15 വര്‍ഷത്തിനിടെയുള്ള സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്

Published

|

Last Updated

മുംബൈ |  പാനമ പേപ്പര്‍ കേസില്‍ നടി ഐശ്വര്യ റായിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഐശ്വര്യ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപിലെ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാര്‍ട്ണേഴ്സ് കമ്പനിയുടെ 2005 ജൂണില്‍ ദുബായ് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം സംബന്ധിച്ച വിവരങ്ങള്‍ ഇ ഡി ഇന്നലെ ആരാഞ്ഞു.

അഭിഷേകന്‍ ബച്ചന്റെ വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളും ഐശ്വര്യ അഭിഷേകിന് നല്‍കിയ ഒന്നേകാല്‍ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇ ഡി ചോദിച്ചറിഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നല്‍കിയതെന്നാണ് ഇ ഡി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ നവംബറില്‍ അഭിഷേകില്‍ നിന്നും ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു.

 

 

 

Latest