Connect with us

aiyf

പോലീസിനെതിരെ എ ഐ വൈ എഫ്

സർക്കാറിനെതിരെ ജനവികാരമുണ്ടാക്കാൻ ബോധപൂർവ ശ്രമം

Published

|

Last Updated

കണ്ണൂർ | പോലീസ് സേനയിലെ ചിലർ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് എ ഐ വൈ എഫ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എൽ ഡി എഫ് സർക്കാറിന്റെ പ്രഖ്യാപിത നിലപാടുകൾക്കും നയങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ച് ഇടത് സർക്കാറിനെതിരെ പൊതുജനവികാരം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ പോലീസ് സേനയിലെ ചിലർ നടത്തുന്നുണ്ടോ എന്ന് സമീപകാല സംഭവങ്ങളിൽ നിന്നും സംശയം ഉയരുന്നുണ്ട്. പൗരന്റെ സംരക്ഷണവും സുരക്ഷയും ഉറപ്പു വരുത്തുകയാണ് പോലീസിന്റെ പ്രാഥമിക ചുമതല എന്നതിന്റെ അടിസ്ഥാനത്തിലാണ് എൽ ഡി എഫ് സർക്കാർ ജനമൈത്രി പോലീസ് സംവിധാനം സംസ്ഥാനത്ത് നടപ്പാക്കിയത്.

എന്നാൽ അടുത്ത കാലത്ത് പോലീസ് കാണിച്ച മനുഷ്യത്വരഹിതമായ നടപടികൾ ഏറെ പ്രതിഷേധം ഉയർത്തിയിരുന്നതായും സമ്മേളനം ചൂണ്ടിക്കാട്ടി. പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഇത്തരം ദുഷ്പ്രവണതകളും മനുഷ്യത്വ വിരുദ്ധ സമീപനങ്ങളും അവസാനിപ്പിക്കാൻ ക്രിയാത്മക നടപടികൾ എടുക്കണമെന്നും സംസ്ഥാന സമ്മേളനം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.