Connect with us

National

അജിത് ഡോവലിന്റെ സുരക്ഷാ വീഴ്ച; മൂന്ന് സിഐഎസ്എഫ് കമാൻഡോകളെ പിരിച്ചുവിട്ടു

ഡിഐജി, കമാൻഡന്റ് റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി

Published

|

Last Updated

ന്യൂഡൽഹി | ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മൂന്ന് സിഐഎസ്എഫ് കമാൻഡോകളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇതിന് പുറമെ ഡിഐജി, കമാൻഡന്റ് റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

2022 ഫെബ്രുവരി 16ന് രാവിലെ ഡോവലിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്ക് കാറുമായി കടക്കാൻ ശ്രമിച്ച സംഭവത്തിലാണ് നടപടി. കാറിൽ എത്തിയയാളെ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പിടികൂടിയ ശേഷം, തന്റെ ശരീരത്തിൽ ഒരു ചിപ്പ് ഉണ്ടെന്നും റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകുമെന്നും ഇയാൾ ഭീഷണി മുഴക്കിയെങ്കിലും അന്വേഷണത്തിൽ ഇയാളുടെ ശരീരത്തിൽ ചിപ്പ് കണ്ടെത്താനായില്ല. കർണാടക സ്വദേശിയായ ഇയാൾ എസ് യു വിയുമായാണ് അജിത് ഡോവലിന്റെ വീട്ടിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചത്. ഇയാളുടെ മാനസിക നില തൃപ്തികരമല്ലെന്നാണ് പോലീസ് പറയുന്നത്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ ചോദ്യം ചെയ്തത്.

ഡൽഹിയിലെ ഏറ്റവും സുരക്ഷിതമായ പ്രദേശമായ ലുട്ടിയൻസ് സോണിലെ 5 ജൻപഥ് ബംഗ്ലാവിലാണ് അജിത് ഡോവൽ താമസിക്കുന്നത്. നേരത്തെ മുൻ പ്രധാനമന്ത്രി ഇന്ദർ കുമാർ ഗുജ്‌റാൾ ഇവിടെ താമസിച്ചിരുന്നു. ഡോവലിന്റെ ബംഗ്ലാവിനു സമീപം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും ബംഗ്ലാവുമുണ്ട്. Z+ കാറ്റഗറി സുരക്ഷയാണ് ഡോവലിന് ലഭിച്ചത്. സിഐഎസ്എഫ് കമാൻഡോകൾക്കാണ് സുരക്ഷാ ചുമതല.

---- facebook comment plugin here -----

Latest