Connect with us

thrikkakara municipality

വിലക്ക് മറികടന്ന് അജിത തങ്കപ്പനെത്തി; തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷാവസ്ഥ

നഗസരഭാ സെക്രട്ടറിക്ക് നോട്ടിസ് നല്‍കാന്‍ അധികാരമില്ലെന്നും സെക്രട്ടറി തനിക്ക് കീഴിലാണെന്നുമാണ് അജിതാ തങ്കപ്പന്റെ പ്രതികരണം

Published

|

Last Updated

തൃക്കാക്കര |  പണക്കിഴി വിവാദം നിലനില്‍ക്കുന്ന തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷാവസ്ഥ. വിവാദങ്ങള്‍ക്കിടെ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ നഗരസഭയില്‍ എത്തിയപ്പോള്‍ പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ സംജാതമായത്. പ്രതിഷേധിച്ചവരെ പോ ലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് മറികടന്ന് അജിത തങ്കപ്പന്‍ ഓഫിസില്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ഇടത് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തുകയായിരുന്നു. അജിത തങ്കപ്പനെ മുറിക്കുള്ളിലാക്കി പോലീസ് സുരക്ഷാ വലയം തീര്‍ത്തു. ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വനിതാ കൗണ്‍സിലര്‍മാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് പോലീസ് സംരക്ഷണത്തില്‍ അജിത തങ്കപ്പന്‍ പുറത്തിറങ്ങി. നഗസരഭാ സെക്രട്ടറിക്ക് നോട്ടിസ് നല്‍കാന്‍ അധികാരമില്ലെന്നും സെക്രട്ടറി തനിക്ക് കീഴിലാണെന്നുമാണ് അജിതാ തങ്കപ്പന്റെ പ്രതികരണം.

തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ ചെയർപേഴ്സന്‍റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്.

Latest