Uae
അജ്മാന്‍-അബൂദബി ബസ് സര്‍വീസ് ഇന്ന് മുതല്‍
എല്ലാ ദിവസവും സര്‍വീസുണ്ടാവും.
അജ്മാന്‍ | അജ്മാനില്‍ നിന്ന് അബൂദബിയിലേക്കുള്ള പബ്ലിക് ബസ് സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് അജ്മാന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എല്ലാ ദിവസവും സര്‍വീസുണ്ടാവും. അജ്മാനില്‍ നിന്ന് അബൂദബിയിലേക്ക് നാല് സര്‍വീസും അബൂദബിയില്‍ നിന്ന് അജ്മാനിലേക്ക് രണ്ട് സര്‍വീസും പ്രവര്‍ത്തിക്കും.
അല്‍ മുസല്ല സ്റ്റേഷനില്‍ നിന്ന് അബൂദബി ബസ് സ്റ്റേഷനിലേക്കും തിരികെ അല്‍ മുസല്ല സ്റ്റേഷനിലേക്കുമാണ് യാത്ര. ആദ്യ ബസ് അജ്മാനില്‍ നിന്ന് രാവിലെ ഏഴിനും അവസാന ബസ് വൈകിട്ട് ഏഴിനും പുറപ്പെടും. അബൂദബിയില്‍ നിന്നുള്ള ആദ്യ യാത്ര രാവിലെ പത്തിനും അവസാനത്തെ യാത്ര രാത്രി 9.30നും ആയിരിക്കും. ബസ് ടിക്കറ്റിന് 35 ദിര്‍ഹമാണ് നിരക്ക്. യാത്രക്കാര്‍ക്ക് മസാര്‍ കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കാം.
ബസ്-ഓണ്‍-ഡിമാന്‍ഡ് പുനരാരംഭിച്ചു
ജൂണ്‍ നാലിന് സര്‍വീസ് നിര്‍ത്തിവച്ച അജ്മാനിലെ ബസ്-ഓണ്‍-ഡിമാന്‍ഡ് സര്‍വീസ് വീണ്ടും പ്രവര്‍ത്തനക്ഷമമായി. രാവിലെ ആറ് മുതല്‍ രാത്രി 11 വരെ മിനി ബസുകള്‍ പ്രവര്‍ത്തിക്കും. സീറ്റുകള്‍ ആപ്പ് വഴി ബുക്ക് ചെയ്യാനാവും. സേവന അഭ്യര്‍ഥനകളെ അടിസ്ഥാനമാക്കി റൂട്ട് തത്ക്ഷണം നിര്‍ണയിക്കും. ഏഴ് ദിര്‍ഹമാണ് ഒരാള്‍ക്ക് നിരക്ക്. ഒരു ഉപഭോക്താവ് ഒന്നില്‍ കൂടുതല്‍ സേവനങ്ങള്‍ ബുക്ക് ചെയ്യുകയാണെങ്കില്‍, നാല് ആളുകളുള്ള ഓരോ ബുക്കിംഗിനും നാല് ദിര്‍ഹം ഈടാക്കും.