Uae
അജ്മാന്‍ ടാക്‌സി പരിസ്ഥിതി സൗഹൃദ വാഹനങ്ങളില്‍ വര്‍ധന
2030 ഓടെ മുഴുവന്‍ ടാക്‌സി വാഹനങ്ങളെയും പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി മാറ്റാനാണ് അതോറിറ്റി ഉദ്ദേശിക്കുന്നത്.
അജ്മാന്‍ | അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ടാക്സികളിലും ലിമോസിനുകളിലും പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ എണ്ണം ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 2,231 ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 1,837 പരിസ്ഥിതി സൗഹൃദ വാഹനങ്ങളായിരുന്നു ഉണ്ടായിരുന്നത്. 21.4 ശതമാനം വര്‍ധാനവാണിതെന്ന് അതോറിറ്റിയിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലൈസന്‍സിംഗ് ഏജന്‍സിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ സാമി അലി അല്‍ ജല്ലാഫ് പറഞ്ഞു.
2030 ഓടെ മുഴുവന്‍ ടാക്‌സി വാഹനങ്ങളെയും പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി മാറ്റാനാണ് അതോറിറ്റി ഉദ്ദേശിക്കുന്നത്. പ്രകൃതിവാതകത്തിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന ടാക്സികളുടെ ഗുണനിലവാരവും മികച്ച പ്രകടനവും ഉറപ്പാക്കി ശുദ്ധമായ ഊര്‍ജത്തില്‍ നിന്ന് പ്രയോജനം നേടാനാണ് അതോറിറ്റി ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.