Connect with us

Kozhikode

അജ്മീർ ഇന്ത്യയുടെ അഭയ കേന്ദ്രം: സി മുഹമ്മദ് ഫൈസി

ഫെബ്രുവരി ഒന്ന് മുതൽ അഞ്ച് വരെ പൂനൂർ മർകസ് ഗാർഡനിൽ വെച്ചാണ് ഉറൂസ്.

Published

|

Last Updated

മർകസ് ഗാർഡൻ | ഇന്ത്യയുടെ അഭയ കേന്ദ്രവും വിശ്വാസികളുടെ ആശ്വാസ തീരവും ആണ് അജ്മീരെന്ന് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. മര്‍കസ് ഗാര്‍ഡന്‍ അജ്മീർ ഉറൂസിന്റെയും നൂറാനി, ഗുലിസ്താനി കോൺവക്കേഷന്റേയും സ്വാഗതസംഘ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. മതേതര ഇന്ത്യയിലെ മുസ്ലിം ജീവിതത്തിന്‍റെ ശരിയായ രീതിശാസ്ത്രം കാണിച്ചുതന്ന മഹാനാണ് അജ്മീര്‍ ഖാജ. സാമൂഹിക – സാമുദായിക ഐക്യത്തിന് ഖാജയുടെ ദര്‍ശനവും ജീവിതവും എല്ലാവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഒന്ന് മുതൽ അഞ്ച് വരെ പൂനൂർ മർകസ് ഗാർഡനിൽ വെച്ചാണ് ഉറൂസ്. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം അധ്യക്ഷനായ ചടങ്ങിൽ എ കെ കട്ടിപ്പാറ പ്രാര്‍ഥന നിർവഹിച്ചു. ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകിം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ആറ്റക്കോയ തങ്ങൾ, സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദല്‍ അവേലം, മുഹമ്മദലി സഖാഫി വള്ളിയാട്, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, മര്‍സൂഖ് സഅദി, അബ്ദുന്നാസര്‍ സഖാഫി പൂനൂര്‍ സംസാരിച്ചു.

മുഹ്‌യുദ്ദീന്‍ സഖാഫി തളീക്കര, മുഹ്‌യുദ്ദീന്‍ സഖാഫി കാവനൂര്‍, സി കെ അസീസ് ഹാജി സംബന്ധിച്ചു. അബൂ സ്വാലിഹ് സഖാഫി സ്വാഗതവും ലുഖ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.

Latest