National
അജ്മീര്‍ ജാമിഅ മുഈനിയ്യ; സനദ് ദാന സമ്മേളനം സമാപിച്ചു
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഖത്മുല്‍ ബുഖാരിക്ക് നേതൃത്വം നല്‍കി സനദ് ദാന പ്രഭാഷണം നടത്തി
ജയ്പൂർ| വൈജ്ഞാനിക സേവന രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന ജാമിഅ മുഈനിയ്യ എട്ടാം വാര്‍ഷിക സനദ് ദാന സമ്മേളനം അജ്മീര്‍ ശരീഫ് കായാട് വിശ്രാം സ്ഥലിയില്‍ സമാപിച്ചു. സമാപന സമ്മേളനം ജാമിഅ നഈമിയ്യ മുറാദാബാദ് പ്രിന്‍സിപ്പള്‍ മുഫ്തി മുഹമ്മദ് അയ്യൂബ് ഖാന്‍ നഈമി ഉദ്ഘാടനം ചെയ്തു. ജാമിഅ മുഈനിയ്യ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.
സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഖത്മുല്‍ ബുഖാരിക്ക് നേതൃത്വം നല്‍കി സനദ് ദാന പ്രഭാഷണം നടത്തി. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി.കുറ്റൂര്‍ അബ്ദുർറഹ്മാന്‍ ഹാജി അവാര്‍ഡ് ദാനം നിര്‍വഹിച്ചു. മൗലാന ശൗക്കത്ത് നഈമി കശ്മീര്‍, സയ്യിദ് അന്‍സാര്‍ അഹ്മദ് ലക്‌നൗ, മുജീബുർറഹ്മാന്‍ നഈമി അജ്മീര്‍ ശരീഫ്, ഫിറോസ് റസാ ഹഷ്മതി, മുഫ്തി ഉമര്‍ നഈമി അല്‍ മിസ്ബാഹി മുറാദാബാദ്, ഹക്കീം മുഈനി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.
105 പേര്‍ മുഈനി ബിരുദവും 62 പേര്‍ ഹാറൂനി ബിരുദവും 275 വനിതകൾ മുഈന ബിരുദവും സമ്മേളനത്തില്‍ സ്വീകരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിക്ക് മുഈനിയ്യാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. സിയാറത്തിന്ന് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി. മഹ്ഫിലെ മുഈനി വാര്‍ഷിക സംഗമത്തിന് സയ്യിദ് ഫസല്‍ തങ്ങള്‍ വടക്കൂട്ട് നേതൃത്വം നല്‍കി.
സ്ഥാന വസ്ത്ര വിതരണം ജാമിഅ മുഈനിയ്യ വൈസ് പ്രസിഡന്റ് സയ്യിദ് സീതിക്കോയ തങ്ങള്‍ നീറ്റിക്കലിന്റെ അധ്യക്ഷതയില്‍ ദര്‍ഗ ഖാദിം നഫീസത്തുല്‍ ചിശ്തി നിര്‍വഹിച്ചു. ജാബിര്‍ സഖാഫി മപ്പാട്ടുകര, മുഹമ്മദ് വഹീദ് നഈമി, സൈനുദ്ദീന്‍ നഈമി മാണൂര്‍, സയ്യിദ് ഷാഹിഖ് ജിഫ്രി നന്നമ്പ്ര സംസാരിച്ചു.
മുഈന സനദ് ദാനം സയ്യിദത്ത് സൈനബ് ബീവി കടലുണ്ടി നിര്‍വഹിച്ചു. ഹാറൂനി സമിറ്റി എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്യ്തു. മുഈനി നാഷണല്‍ സമ്മേളനം ഡോ. നൂറുദ്ധീന്‍ റാസി ഉദ്ഘാടനം ചെയ്തു.