Connect with us

Kozhikode

ശത്രുക്കളെ സ്നേഹത്തിലൂടെ അഭിസംബോധന ചെയ്തവരാണ് അജ്മീർ ഖാജ: സി മുഹമ്മദ് ഫൈസി

മർകസ് ഗാർഡൻ ഉർസേ അജ്മീറും ജാമിഅ മദീനതുന്നൂർ കോൺവകേഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Published

|

Last Updated

പൂനൂർ | ശത്രുക്കളെ സ്നേഹത്തിലൂടെ അഭിസംബോധന ചെയ്തവരാണ് അജ്മീർ ഖാജയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അനുസ്മരിച്ചു. സ്നേഹം മറക്കുന്ന വർത്തമാന കാലത്ത് ഖാജയെ ഓർക്കുന്നതിലൂടെ ആ സ്നേഹ സന്ദേശം ഉയത്തിപ്പിടിക്കുയാണ്. സ്രഷ്ടാവിനെ കുറിച്ചുള്ള ബോധനം നൽകുമ്പോഴാണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നതും സ്നേഹം സൃഷ്ട്ടിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മർകസ് ഗാർഡൻ ഉർസേ അജ്മീറും ജാമിഅ മദീനതുന്നൂർ കോൺവകേഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് മുതൽ ഈ മാസം  അഞ്ച് വരെയാണ് ‘ഖിദ്മ; ലൈഫ് വർത് ലിവിംഗ്’ എന്ന പ്രമേയത്തിൽ സമ്മേളനം നടക്കുന്നത്. ഡോ. സയ്യിദ് സ്വബൂർ ബാഹസൻ അവേലത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജാമിഅ ഹദീസ് എച്ച് ഒ ഡി ഹുസൈൻ ഫൈസി പ്രാർഥന നടത്തി.
തുടർന്ന് നടന്ന ഖവ്വാലി നൈറ്റിൽ സ്വാദിഖലി ഫാളിലി ഗൂഡല്ലൂർ, ഫൈസൽ എളേറ്റിൽ, ബക്കർ മാസ്റ്റർ പൂനൂർ, ബാപ്പു വെള്ളിപ്പറമ്പ്, ഫസൽ കെ കൊടുവളളി, റഊഫ് ആക്കോട് , നാസിഫ് കോഴിക്കോട്, മഹ്ഫൂസ് റിഹാൻ & ടീം സംബന്ധിച്ചു.
വ്യാഴാഴ്ച നടക്കുന്ന മദനീയം സദസ്സിന് അബ്ദുല്ലത്വീഫ് സഖാഫി നേതൃത്വം നൽകും. സഹ്റതുൽ ഖുർആൻ സർട്ടിഫിക്കേറ്റ് വിതരണം ജാമിഅ റെക്ടർ ഡോ. മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി നിർവഹിക്കും.  ‘ഉയിരു തേടും ഊരുകൾ’ തമിഴ്നാട് രിഹ്ല’ യാത്ര പുസ്തകം കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി പ്രകാശനം ചെയ്യും. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം,സയ്യിദ് അൻസാർ അഹ്ദൽ ആവേലം, സയ്യിദ് എം പി എസ് ആറ്റക്കോയ മലോറം, ഉബൈദ് നൂറാനി എന്നിവർ സംബന്ധിക്കും.

Latest