Organisation
അജ്മീരിയം ആർട്സ് ഫെസ്റ്റ് സമാപിച്ചു
ജാമിഅ മുഈനിയ്യയിലെ വിദ്യാർഥികൾക്കുള്ള പഠന ക്യാമ്പ് ബർദാഷ്ത്-2022 സമാപിച്ചു.
ന്യൂഡൽഹി | അജ്മീർ ജാമിഅ മുഈനിയ്യക്ക് കീഴിലുള്ള മുഈന വിമിൻസ് അക്കാദമിയുടെ ദശദിന അജ്മീരിയം ആർട്സ് ഫെസ്റ്റ് സമാപിച്ചു. എട്ട് ഗ്രൂപ്പുകളിലായി 1,800 മത്സരാർത്ഥികൾ 55 പരിപാടികളിൽ മാറ്റുരച്ചു. 226 പോയിന്റ് നേടി ടീം ദിമശ്ക് ഒന്നാം സ്ഥാനവും 214 പോയിന്റുമായി ടീം ഖുർതുബ രണ്ടാം സ്ഥാനവും 210 പോയിൻ്റോടെ ടീം ഫുസ്താത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ടീം മലൈബാറിലെ ഇർഫാന തസ്നീം മുഴപ്പാലം കലാപ്രതിഭയായി. സമാപന സമ്മേളനം ജാമിഅ മുഈനിയ ഡയറക്ടർ മുജീബ് റഹ്മാനി നഈമി അജ്മീർ ശരീഫ് ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ നഈമി ശാമിൽ ഇർഫാനി മാണൂർ, സഅദ് നഈമി മഞ്ചേരി പ്രസംഗിച്ചു.
അജ്മീർ | ഉത്തരേന്ത്യയിൽ മത- വൈഞാനിക- സേവന മേഖലയിലെ സജീവ സാന്നിധ്യമായ ജാമിഅ മുഈനിയ്യയിലെ വിദ്യാർഥികൾക്കുള്ള പഠന ക്യാമ്പ് ബർദാഷ്ത്-2022 സമാപിച്ചു. പാലക്കാട് കരിമ്പയിൽ നടന്ന ക്യാമ്പിൽ വിവിധ സംസ്ഥാനങ്ങളിലെ പത്തോളം ക്യാമ്പസുകളിൽ പഠനം നടത്തുന്ന മുഈനി- നഈമി വിദ്യാർഥികൾ പങ്കെടുത്തു. ദഅവാ മേഖലയിലെ വിവിധ സാധ്യതകൾ, ദഅവാ പ്രതിസന്ധികളും പരിഹാര മാർഗങ്ങളും, ഉറുദു വിദ്യാഭ്യാസത്തിന്റെ ആവശ്യകത, സംഘടനാ സംവിധാനം, വ്യക്തി ജീവിതം തുടങ്ങിയവ ചർച്ച ചെയ്തു.
ഒക്ടോബർ 18 മുതൽ 27 വരെ നടന്ന ക്യാമ്പിന് മുഈനിയ്യ ഡയറക്ടർ മുജീബ് നഈമി നേതൃത്വം നൽകി. വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, മാരായമംഗലം അബ്ദുർറഹ്മാൻ ഫൈസി, ഉവൈസ് മൻസരി കർണാടക, ജാബിർ സഖാഫി മപ്പാട്ടുകര, എസ് എസ് എഫ് കേരള ജന. സെക്രട്ടറി സി എൻ ജാഫർ സ്വാദിഖ് വിവിധ സെഷനുകൾ അവതരിപ്പിച്ചു. വിദ്യാർഥികളുടെ കലാ കഴിവുകൾ പരിപോഷിപ്പിക്കുന്ന ഇൻ്റർ മുഈനി, നഈമി ആർട്സ് ഫെസ്റ്റ് ക്യാമ്പിന്റെ ഭാഗമായി നടന്നു. പതിനാറിൽപരം മത്സര ഇനങ്ങളിൽ വിവിധ കാമ്പസുകൾ മാറ്റുരച്ചു. അജ്മീർ, ബാംഗ്ലൂർ, നഈമിയ്യ മുറാദാബാദ് എന്നീ ക്യാമ്പസുകൾ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ഒക്ടോബർ 27ന് നടന്ന സമാപന സെഷനിൽ ഡോ.ഫാറൂഖ് നഈമി, ഷൗക്കത്ത് നഈമി സംസാരിച്ചു.