Connect with us

mathew kuzhalnadan

കുഴല്‍ നാടനെതിരെ എ കെ ബാലനും കെ കെ ശൈലജയും

വീണ ഐ ജി എസ് ടി അടച്ചിട്ടുണ്ട് എന്ന് തെളിയിച്ചാല്‍ മാത്യു കുഴല്‍നാടന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന് എ കെ ബാലന്‍

Published

|

Last Updated

കോട്ടയം | മുഖ്യമന്ത്രിയുടെ മകള്‍ വീണ ഐ ജി എസ് ടി അടച്ചിട്ടുണ്ട് എന്ന് തെളിയിച്ചാല്‍ മാത്യു കുഴല്‍നാടന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന് എ കെ ബാലന്‍.
കുഴല്‍നാടന്‍ പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണമെന്നും എ കെ ബാലന്‍ പറഞ്ഞു. എല്ലാ ദിവസവും അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി ഒപ്പം നില്‍ക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.

വീണ വിജയനെ വ്യക്തിഹത്യ ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നു കെ കെ ശൈലജ എം എല്‍ എ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുടുംബം ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അവരെ വ്യക്തിപരമായി ആക്രമിക്കുന്നവര്‍ക് അവര്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്നും അവര്‍ പറഞ്ഞു.
വീണക്കെതിരായ മാത്യു കുഴല്‍നാടന്റെ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ മന്ത്രി. ആരോപണങ്ങള്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നും അവര്‍ പറഞ്ഞു.

 

Latest