Connect with us

aryadan shoukath

ആര്യാടന്‍ ഷൗക്കത്തിനെ ക്ഷണിച്ച് എ കെ ബാലന്‍; ബാലനെ പരിഹസിച്ച് കെ മുരളീധരന്‍

അച്ചടക്ക നടപടിയുണ്ടായാല്‍ കോണ്‍ഗ്രസ് വള പൊട്ടുമ്പോലെ പൊട്ടും.

Published

|

Last Updated

തിരുവനന്തപുരം | ആര്യാടന്‍ ഷൗക്കത്തിനെ ക്ഷണിച്ചു സി പി എം. ഷൗക്കത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായാല്‍ ഷൗക്കത്തിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാവും സി പി എമ്മും ഇടതു പക്ഷവും സ്വീകരിക്കുകയെന്ന് സി പി എം നേതാവ് എ കെ ബാലന്‍ പറഞ്ഞു.

ഷൗക്കത്തിനെ തൊടാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ല. അച്ചടക്ക നടപടിയുണ്ടായാല്‍ കോണ്‍ഗ്രസ് വള പൊട്ടുമ്പോലെ പൊട്ടും. കോണ്‍ഗ്രസ്സിലെ ശക്തനായ മത നിരപേക്ഷ വാദിയാണു ഷൗക്കത്ത്. ഫലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടുള്ളയാളാണ്. ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസ് ബി ജെ പി നയത്തിന്റെ ഭാഗമാണെന്നു മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ക്‌സിസ്റ്റു പാര്‍ട്ടി തരംതാണ കളിയാണു കളിക്കുന്നതെന്നു കെ മുരളീധരന്‍ പ്രതികരിച്ചു. ബാലന്‍ കേസ് വാദിക്കും തോറും കക്ഷിയുടെ ശിക്ഷ കൂടുന്ന അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു. ലീഗിന് ഒരു ഇളക്കവുമില്ല. അവര്‍ക്ക് ഇളക്കമുണ്ടോ എന്നു നോക്കി നടക്കേണ്ട അവസ്ഥയില്‍ സി പി എം എത്തി. സര്‍ക്കാറിനെക്കൊണ്ടു ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കേണ്ട പാര്‍ട്ടി, പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാന്‍ നടക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Latest