Connect with us

bjp issue

ബി ജെ പി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് എ കെ നസീര്‍; പിന്നാലെ സസ്‌പെന്‍ഷന്‍

തിരഞ്ഞെടുപ്പിനെ ബി ജെ പി നേതാക്കള്‍ കാണുന്നത് പണം സമാഹരിക്കാനുള്ള മാര്‍ഗമായി; പാലാ ബിഷപ്പ് വിവാദത്തില്‍ നേതൃത്വം എരിതീയില്‍ എണ്ണ ഒഴിച്ചു

Published

|

Last Updated

തിരുവനന്തപുരം |  ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍. സാമ്പത്തിക സുതാര്യത ഇല്ലാത്തവരാണ് സംസ്ഥാനത്ത് ബി ജെ പിയെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പണം സമാഹരിക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പുകളേയും ജീവിത മാര്‍ഗമായി രാഷ്ട്രീയത്തേയും ഇവര്‍ കാണുന്നു. അങ്ങനെയുള്ള നേതാക്കളുടെ മുന്നില്‍ പാര്‍ട്ടി കേരളത്തില്‍ വളരില്ലെന്നും നസീര്‍ പറഞ്ഞു.

നസീറിന്റെ വിമര്‍ശനത്തിന് പിന്നാലെ അദ്ദേഹത്തേയും വയനാട്ടില്‍ നിന്നുള്ള നേതാവായ മദന്‍ലാലിനേയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയതതായി ബി ജെ പി നേതൃത്വം അറിയിച്ചു. നേതൃത്വത്തെ വിമര്‍ശിച്ചതിനാണ്‌നടപടിയെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ഇപ്പോഴത്തെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്നും പാര്‍ട്ടിയില്‍ ഇനിയും തനിക്ക് തുടരാനാകൂമോയെന്ന് പറയാനാകില്ലെന്നും നസീര്‍ പറഞ്ഞു. മെഡിക്കല്‍ കോഴ വിവാദത്തില്‍ സത്യസന്ധമായ റിപ്പോര്‍ട്ടാണ് തന്റെ നേതൃത്വത്തില്‍ നല്‍കിയത്. അതിന് ശേഷമാണ് ഒതുക്കപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച നേതാക്കളെല്ലാം പുറത്തുപോയ ചരിത്രമാണ് ബി ജെ പിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിക്ക് സംസ്ഥാനത്ത് വളര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒപ്പം നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുമിച്ചുകൊണ്ടു പോകാനും ഒപ്പം നില്‍ക്കാനും സംഘടന ഇല്ലാത്ത അവസ്ഥയാണുള്ളത്.പുനഃസംഘടനയില്‍ പ്രമുഖ നേതാക്കളെ എല്ലാം വെട്ടിനിരത്തി. പാലാ ബിഷപ്പ് വിവാദത്തില്‍ എരിതീയില്‍ എണ്ണ ഒഴിക്കുകായണ് നേതൃത്വം ചെയ്തതെന്നും നസീര്‍ വിമര്‍ശിച്ചു.

 

 

Latest